'ഏത് നേരത്താണാവോ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ethu nerathano psoter
ethu nerathano psoter

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏത് നേരത്താണാവോ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി.

ഗീതി സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് , ഛായാഗ്രഹണം : അസാക്കിര്‍, എഡിറ്റര്‍: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശേരില്‍, മ്യൂസിക് : രാകേഷ് കേശവന്‍, ഡിഐ കളറിസ്റ്റ് : ലിജു പ്രഭാകര്‍,  ഗാനരചന : വിനായക് ശശികുമാര്‍, വിവേക് മുഴക്കുന്ന്, ജിനോയ് ജനാര്‍ദനനന്‍, വിഎഫ്എക്‌സ്: നിതിന്‍ നന്ദകുമാര്‍, സ്റ്റില്‍സ് : ജിനീഷ് മാത്യു, ഡിസൈന്‍ : ഷിബിന്‍ സി ബാബു പിആര്‍ഒ : ബിജേഷ് ഉദ്ദവ് തുടങ്ങിയവരാണ്.

Content Highlights: ethu nerathano, vg jayakumar, jinoy janardhanan, film title poster