നോവായി നാരായണിയും അവൾ പ്രണയിച്ച ബഷീറും; ഹൃദ്യമായി 'എന്റെ നാരായണിക്ക്'

പ്രേക്ഷകശ്രദ്ധ നേടി എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രം. അതിഥി രവി പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ ശബ്ദമായി ഉണ്ണി മുകുന്ദനും സാന്നിധ്യമറിയിക്കുന്നു.
വർഷ വസുദേവ് രചനയും സംവിധാനവും നിർവഹിച്ച ഈ ഹ്രസ്വചിത്രം ക്വാറന്റൈൻ ദിനങ്ങളിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീടുള്ള സംഭവങ്ങളുമാണ് പറയുന്നത്.
കിരൺ കിഷോറാണ് ഛായാഗ്രഹണം. അരുൺ മുരളീധരൻ സംഗീതം നിർവഹിച്ചിരിക്കുന്നു. ഹരിത ബാബുവിന്റെ വരികൾക്ക് അരുൺ ഈണം നൽകി ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
Content Highlights : Ente Narayanikk Malayalam Short Film Unni Mukundan Aditi Ravi
Content Highlights: