'എമ്പുരാനി'ലെ ബാബ ബജ്റംഗി വീണ്ടും കേരളത്തില്‍; നായകനായി അഭിമന്യു സിങ്ങിന്റെ മാസ് എന്‍ട്രി

‘എമ്പുരാനി’ലെ വില്ലന്‍ ബാബു ബജ്റംഗിയായി തിളങ്ങിയ അഭിമന്യു സിങ് വീണ്ടും മലയാള മണ്ണിലേക്ക് എത്തുന്നു. ഇത്തവണ വില്ലനായിട്ടല്ല, നായകനായിട്ടാണ് വരവ്. ഷഹ്മോന്‍ ബി. പറേലില്‍ സംവിധാനംചെയ്യുന്ന 'വവ്വാല്' എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിങ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിമന്യു സിങ്ങിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
ഒട്ടനവധി ഹിന്ദി ചിത്രങ്ങളില്‍ തിളങ്ങിയ അഭിമന്യു സിങ് 'എമ്പുരാനി'ലെ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. കഴിഞ്ഞ ദിവസം ടൈറ്റില്‍ പുറത്തുവിട്ടതിന് ശേഷം 'വവ്വാല്' ടീം പുറത്തുവിടുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് അഭിമന്യു സിങ്ങിന്റെ വരവ്. ഓണ്‍ഡിമാന്റ്സിന്റെ ബാനറില്‍ ഷഹ്മോന്‍ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വ്വവാലി'ന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
'കെങ്കേമം' എന്ന ചിത്രത്തിനു ശേഷം ഷഹ്മോന്‍ ഒരുക്കുന്ന 'വവ്വാല്' ഏറെ ദുരൂഹതകളുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്ന സൂചന ടൈറ്റില്‍ നല്‍കുന്നുണ്ട്. മനോജ് എം.ജെ. ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
എഡിറ്റര്‍: ഫൈസല്‍ പി. ഷഹ്മോന്‍, സംഗീതം: ജോണ്സണ് പീറ്റര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: അനില്‍ മാത്യു, മേക്കപ്പ്: സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍: ഭക്തന് മങ്ങാട്, സംഘട്ടനം: നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്: ആഷിഖ് ദില്‍ജിത്ത്, പിആര്‍ഒ: എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: രാഹുല്‍ തങ്കച്ചന്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.
Content Highlights: Abhimanyu Singh, the formidable villain from `Empuraan`, makes a grand comeback to Malayalam cinema as a hero in the upcoming film `Vavvaal`, directed by Shahmon B. Parelil