ഇ- വലയം; ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴികളേക്കുറിച്ച് ഒരു ചിത്രം

മാഡ് ഡാഡ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ രേവതി എസ് വർമ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇ- വലയം. നസ്രിയ നസീമിനെ ആദ്യമായി നായികയായി അവതരിപ്പിച്ച സംവിധായിക കൂടിയാണ് രേവതി വർമ. ഒരിടവേളക്ക് ശേഷം മറ്റൊരു പുതുമുഖ നായികയുമായാണ് ഇ- വലയത്തിൽ എത്തുന്നത്.
ആഷ്ലി ഉഷ എന്ന പുതുമുഖത്തെയാണ് ഈ സിനിമയിലൂടെ രേവതി പരിചയപ്പെടുത്തുന്നത്. നീണ്ട കാലത്തിനു ശേഷം ജെറി അമൽ ദേവ് സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇ- വലയം. സിനിമയിലെ വെള്ളോടിൻ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടി കഴിഞ്ഞു. റഫീഖ് അഹമ്മദ് ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഇത് ആദ്യമായാണ് റഫീഖ് അഹമ്മദും ജെറി അമൽ ദേവും ഒന്നിക്കുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴിയുടെ വലയങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രം പൂർണ്ണമായും ഫീൽ ഗുഡ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി ഷാലു റഹിം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജി.ഡി. എസ്. എൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറയാണ് നിർമ്മാണം.
Content Highlights: e valayam movie, direvted by revathy s varma