നല്ല സിനിമകളുടെ ഭാഗമാവണം, 'ഡ്യൂഡ്' എക്‌സൈറ്റ് ചെയ്യിച്ചു- മമിത

'ഡ്യൂഡ്' പോസ്റ്റര്‍, മമിത ബൈജു | Photo: Instagram/ DUDE MOVIE
'ഡ്യൂഡ്' പോസ്റ്റര്‍, മമിത ബൈജു | Photo: Instagram/ DUDE MOVIE

തമിഴിലെ ശ്രദ്ധേയ താരം പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന 'ഡ്യൂഡ്' വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയ പ്രദീപ് രംഗനാഥനും മമിതയും മാധ്യമങ്ങളെ കണ്ടു.

പ്രേമലുവിലെ കഥാപാത്രം തനിക്കേറെ റിലേറ്റബിളായിരുന്നുവെന്ന് മമിത പറഞ്ഞു. പക്ഷേ, അതുകഴിഞ്ഞ് മലയാളത്തില്‍ വന്ന പടങ്ങളിലെല്ലാം റീനുവിനോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. അതിനാല്‍ ബോധപൂര്‍വ്വം അത് ശ്രദ്ധിച്ച് മാറിനില്‍ക്കുകയായിരുന്നുവെന്നും മമിത കൂട്ടിച്ചേര്‍ത്തു.

'നല്ല സിനിമകളുടെ ഭാഗമാകണം. ടൈപ്പോ ആയിപ്പോകുമോയെന്ന പേടിയില്ല. 'ഡ്യൂഡി'ലെ കഥാപാത്രം എക്‌സൈറ്റ് ചെയ്യിച്ചു', മമിത പറഞ്ഞു.

പ്രദീപ് രംഗനാഥനും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി, മുകേഷ് ആര്‍ മേത്തയും പ്രസ് മീറ്റിന്റെ ഭാഗമായി.

'ലവ് ടുഡേ', 'ഡ്രാഗണ്‍' എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. മലയാളത്തിലെ യൂത്ത് സെന്‍സേഷന്‍ മമിത ബൈജുവും ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിന്റെ പാട്ടുകളുമൊക്കെ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് 'ഡ്യൂഡ്'.

റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍ തന്നെയാകും 'ഡ്യൂഡ്' എന്നാണ് ട്രെയ്‌ലര്‍ നല്‍കിയിരിക്കുന്ന സൂചന. രസകരമായ വേഷത്തില്‍ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രദീപ് രംഗനാഥന്‍ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ഹ്രസ്വസിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിര്‍വ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗണ്‍' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും പ്രതീക്ഷയിലാണ്.

കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍.

ആര്‍. ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

കോ പ്രൊഡ്യൂസര്‍: അനില്‍ യെര്‍നേനി, സിഇഒ: ചെറി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ലത നായിഡു, കോസ്റ്റ്യൂം: പൂര്‍ണിമ രാമസ്വാമി, ആക്ഷന്‍: യാനിക് ബെന്‍, ദിനേശ് സുബ്ബരായന്‍, ഗാനരചന: വിവേക്, പാല്‍ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫര്‍: അനുഷ വിശ്വനാഥന്‍, ആര്‍ട്ട് ഡയറക്ടര്‍: പി.എല്‍. സുഭേന്ദര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: രാംകുമാര്‍ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റില്‍സ്: ദിനേശ് എം, പബ്‌സിസിറ്റി ഡിസൈനര്‍: വിയാക്കി, വിതരണം: എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് (കേരള): വിപിന്‍ കുമാര്‍ (10ഏ മീഡിയ), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Mamitha Baiju expresses excitement for `Dude`, starring alongside Pradeep Ranganathan. The film promises romance, action, comedy, and emotion, making it a total youth carnival this Diwali