'മന്ത്രത്തിലൊന്നും ഓന്റെ അസുഖം മാറൂല'; ജിന്നുമായി സിദ്ധാർത്ഥ് ഭരതനും സൗബിനും

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അത്യന്തം ദുരൂഹതയുണർത്തുന്ന രംഗങ്ങളാണ് ടീസറിൽ.
സൗബിൻ ഷാഹിറാണ് നായകവേഷത്തിൽ. ശാന്തി ബാലചന്ദ്രനാണ് നായിക. . പലഭാവത്തിലും രൂപത്തിലുമുള്ള നായകനെ ടീസറിൽ കാണാം. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, കെ.പി.എ.സി ലളിത, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. രാജേഷ് ഗോപിനാഥന്റേതാണ് തിരക്കഥയും സംഭാഷണവും. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ദീപു ജോസഫ് എഡിറ്റിങ്ങും ഗോകുൽദാസ്, അഖിൽരാജ് ചിറയിൽ എന്നിവർ കലാസംവിധാനവും നിർവഹിക്കുന്നു. മാഫിയ ശശിയും ജോളി ബാസ്റ്റിനുമാണ് സംഘട്ടന സംവിധായകർ.
കോസ്റ്റ്യൂം- മഷർ ഹംസ. സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ. ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ. സ്റ്റിൽസ്- രോഹിത് കെ സുരേഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റിൽ ഡിസൈൻ- ഉണ്ണി സെറോ. ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്സ്.
സ്ട്രെയ്റ്റ്ലൈൻ സിനിമയുടെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: djinn, soubin shahir sidharth bharathan movie, djinn teaser released