800 ൽ നിന്ന് പിന്മാറാൻ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടു, ജീവന് ഭീഷണിയെന്ന് സംവിധായകൻ സീനു രാമസ്വാമി

ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളും പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മുരളീധരന്റെ വേഷം ചെയ്യാൻ തയ്യാറെടുത്ത നടൻ വിജയ് സേതുപതി ഭീഷണിയെത്തുടർന്നും മുരളീധരന്റെ അഭ്യർഥനയെ തുടർന്നും ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു. സേതുപതിയുടെ പ്രയാപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നതും വാർത്തയായി.
ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ സീനു രാമസ്വാമി.800 എന്ന സിനിമയിൽ അഭിനയിക്കരുതെന്ന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു സീനു.