എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൗഢഗംഭീരമായ തുടക്കം

തന്റെ രചനയിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. മലയാള സിനിമയിലെ എല്ലാ മേഖലകളിലെയും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങായി സിനിമയുടെ പൂജാ വേദി മാറി. മറ്റ് സിനിമ പൂജകളില്‍ നിന്ന് വ്യത്യസ്തമായി പഴയകാലത്തെ സിനിമകളില്‍ മാത്രം ചെയ്തുവന്ന ലൈവ് ഓര്‍ക്കസ്ട്രേഷന്‍ സെക്ഷന്‍ ഒരുക്കിയാണ് എസ്.എന്‍. സ്വാമി തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, കമല്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ സംവിധായകരും നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് വിഷു ദിനത്തില്‍ എറണാകുളം ടൗണ്‍ ഹാളിലാണ് നടന്നത്. ചടങ്ങില്‍ എസ്.എന്‍. സ്വാമിയെ സിനിമ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ആദരിച്ചു. എസ്.എന്‍. സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് എല്ലാവരും ആശംസകള്‍ അര്‍പ്പിച്ചു.
എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ഗ്രിഗറി, കലേഷ് ,അപര്‍ണാ ദാസ്, ആര്‍ദ്രാ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ലക്ഷ്മി പാര്‍വതി വിഷന്‍സിന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഡി.ഒ.പി -ജാക്സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് -ടി. ബാബുരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -അരോമ മോഹന്‍, പി.ആര്‍.ഒ -പ്രതീഷ് ശേഖര്‍.
Content Highlights: dhyan sreenivasan ranjith in sn swami movie pooja ceremony