ധര്‍മേന്ദ്രയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു; വികാരാധീനരായി കുടുംബാംഗങ്ങള്‍

#Movies desk
ധര്‍മ്മേന്ദ്ര മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും ഒപ്പം | ANI
ധര്‍മ്മേന്ദ്ര മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും ഒപ്പം | ANI

ധര്‍മേന്ദ്രയുടെ ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും. ബുധനാഴ്ച ഹരിദ്വാറിലെ ഹര്‍ കി പൗരിയിലാണ് ഇരുവരും ചേര്‍ന്ന് ചടങ്ങ് നിര്‍വഹിച്ചത്.

ചടങ്ങിനിടെ വികാരാധീനരായി കുടുംബാംഗങ്ങളെ ആലിംഗനം ചെയ്യുന്ന സണ്ണി ഡിയോളിന്റെയും ബോബി ഡിയോളിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സണ്ണി, ബോബി, സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിനായി ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം കുടുംബം ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്ക് പോയി. ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങുകള്‍ക്കായി കുറച്ച് ആളുകള്‍ മാത്രമേ സ്ഥലത്തെത്തിയിരുന്നുള്ളു.

 
 
 
 
 
 
 
 
 
 
 
 
 
 
 

നവംബര്‍ 24-ന് 89-ാം വയസ്സിലാണ് ധര്‍മേന്ദ്ര അന്തരിച്ചത്. കുറച്ചുകാലമായി നടന്‍ അസുഖബാധിതനായിരുന്നു. നവംബര്‍ 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. നവംബര്‍ 25-ന് മുംബൈയില്‍വെച്ചായിരുന്നു ധര്‍മേന്ദ്രയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

Content Highlights: Sunny and Bobby Deol perform the final rites, immersing their father Dharmendra`s ashes in the sacred Ganga river at Har Ki Pauri, Haridwar. Family members were emotional during the ceremony.