നിങ്ങൾ ചെകുത്താനിൽ വിശ്വസിക്കുന്നുണ്ടോ? ഞാനാണത്; 'ക്യാപ്റ്റൻ മില്ലറി'ന്റെ വെടിക്കെട്ട് ട്രെയിലർ

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിൽ ധനുഷ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിൽ ധനുഷ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ട്രെയിലർ പുറത്തിറങ്ങി. പഞ്ച് ഡയലോ​ഗുകളും മികച്ച ആക്ഷൻ രം​ഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ. പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമായിരിക്കും ചിത്രം നൽകുകയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ധനുഷിന്റെ 47-ാമത് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ

വിപ്ലവ നായകനായാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷ് എത്തുന്നത്. നീട്ടി വളർത്തിയ താടിയും മുടിയുമുള്ളതടക്കം വ്യത്യസ്തമായ ​ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള തീപ്പൊരി മിന്നിക്കുന്ന പോരാട്ടത്തിന്റെ  രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. 

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ, ജയപ്രകാശ്, സുന്ദിപ് കിഷൻ, വിനോദ് കിഷൻ, ജോൺ കൊക്കെൻ, കാളി വെങ്കട്ട്,  അദിതി ബാലൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനും നിർവഹിക്കുന്നു. ഡി ഓ പി -സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് -ദിലീപ് സുബ്ബരായൻ, എഡിറ്റർ -നാഗൂരൻ രാമചന്ദ്രൻ. മദൻ കർക്കിയാണ് സംഭാഷണം.  സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും. പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: dhanush new movie captain miller trailer released, captain miller movie update