ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിഥി താരമായി 'ദ ലൈഫ് ഓഫ് മാൻഗ്രോവ്' തീയേറ്ററിലേക്ക്

എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൽ അതിഥി താരമായി കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അതിജീവനത്തിന്റെ കഥ ശക്തമായി അവതരിപ്പിച്ച ചിത്രത്തിൽ, വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് ചിറ്റയം ഗോപകുമാർ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ശക്തമായ സന്ദേശം ജനങ്ങൾക്ക് പകർന്നുനൽകുന്നത് ചിറ്റയം ഗോപകുമാറാണ്.
ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥകൂടി ചിത്രം പറയുന്നു. തൃശ്ശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ,നസീർ മുഹമ്മദ് ചെറുതുരുത്തി, ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവരാണ് അഭിനേതാക്കൾ. ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ മാസം തീയേറ്ററിലെത്തും.
എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ, ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രചന, സംവിധാനം - എൻ.എൻ.ബൈജു , ക്യാമറ - നിധിൻ തളിക്കുളം, എഡിറ്റിംഗ് - ജി.മുരളി, ഗാനങ്ങൾ - ഡി.ബി.അജിത്ത്, സംഗീതം - ജോസി ആലപ്പുഴ, കല-റെജി കൊട്ടാരക്കര, കോസ്റ്റ്യൂം - വിഷ്ണു രാജ്, മേക്കപ്പ് - ബിനോയ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ - സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടർ- ബ്ലസൻ എസ്, ഹരിത, വിനയ, സ്റ്റിൽ - മനു ശങ്കർ, പി.ആർ.ഒ - അയ്മനം സാജൻ.
Content Highlights: Deputy Speaker Chittayam Gopakumar as guest star in The Life of Mangrove movie