ധ്യാന്‍ ശ്രീനിവാസനും അപര്‍ണ്ണാ ദാസും ഒരുമിക്കുന്ന ചിത്രം; 'ഡിയര്‍ ജോയി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡിയര്‍ ജോയി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോജോ തോമസ് ആണ്.
സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്, ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍, വിമല്‍ജിത് വിജയന്‍ എന്നിവരാണ് സംഗീതം പകരുന്നത്.
സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ ഗാനം ആലപിക്കുന്നുണ്ട്. അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്.
എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി.കെ. ശര്‍മ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകരന്‍, ആര്‍ട്ട്-മുരളി ബേപ്പൂര്‍.
വസ്ത്രലങ്കാരം-സുകേഷ് താനൂര്‍, മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്, ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുനില്‍ പി. സത്യനാഥ്, പിആര്‍ഒ-എ.എസ്. ദിനേശ്.
Content Highlights: First look poster of `Dear Joy` released, starring Dhyan Sreenivasan, Indrans, and Aparna Das.