ബാഡ്മിന്റൺ താരമായി മാത്യു തോമസ്, "കപ്പി"ന്റെ ചിത്രീകരണം ആരംഭിച്ചു

'കപ്പ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ
'കപ്പ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ

മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കപ്പിന്റെ പൂജ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ച് നടന്നു . അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി യാണ് ചിത്രം നിർമ്മിക്കുന്നത്.  

ഓം ശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച സഞ്ജു സാമുവലിന്റെ ആദ്യ സംവിധാന സംരംഭം ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇടുക്കിയിൽ നിന്ന് ബാഡ്മിന്റണിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവർ ചേർന്നാണ്. 

ഛായാഗ്രഹണം- നിഖിൽ എസ് പ്രവീൺ, എഡിറ്റർ- റെക്സൻ ജോസഫ്, സംഗീതം- ഷാൻ റഹ്മാൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, മേക്കപ്പ്- ജിതേഷ് പൊയ, വരികൾ- മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു, പിആർഒ- വാഴൂർ ജോസ്.

Content Highlights: cup, new malayalam movie, mathew thomas, basil joseph, guru somasundaram

Content Highlights: