ഇത് തലൈവരുടെ 'കൂലി', എല്‍.സി.യു സൂചന നല്‍കി 'റോളക്‌സ്'; ലോകേഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

coolie teaser
coolie teaser

ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വിവരം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. നേരത്തെ സിനിമയ്ക്ക് താല്‍ക്കാലികമായി തലൈവര്‍ 171 എന്ന പേരാണ് നല്‍കിയിരുന്നത്. ചിത്രം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

കൂലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്‍മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ടീസറില്‍ റോളക്‌സ് വാച്ചിന് പ്രധാന്യം നല്‍കുന്നതിനാല്‍ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലുള്‍പ്പെട്ട ചിത്രമായിരിക്കും കൂലി എന്ന സൂചനകളാണ് നല്‍കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രമില്‍ സൂര്യ അവതരിപ്പിച്ച കൊടുംവില്ലന്റെ പേര് റോളക്‌സ് എന്നാണ്. 

സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. 


 

Content Highlights: , lokesh kanakaraj rajinikanth movie, thalaivar 171, thalaivar 171 cast, suriya, rolex, vikram