കെട്ടിട നിർമാണ കരാറുകാരനെ ആക്രമിച്ച കേസ്: നടൻ സന്താനം കോടതിയിൽ ഹാജരായി

സന്താനം | ഫോട്ടോ: www.instagram.com/santa_santhanam/
സന്താനം | ഫോട്ടോ: www.instagram.com/santa_santhanam/

ചെന്നൈ: കെട്ടിട നിർമാണ കരാറുകാരനെ ആക്രമിച്ച കേസിൽ നടൻ സന്താനം കോടതിയിൽ ഹാജരായി. പൂനമല്ലി കോടതിയിലാണ് അദ്ദേഹം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15-ന് വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു. 

കുണ്ട്രത്തൂരിനടുത്ത് കെട്ടിടം നിർമിക്കാനായി ഷൺമുഖസുന്ദരം എന്നയാൾക്ക് സന്താനം കരാർ നൽകിയിരുന്നു. ഇതിനായി മുൻകൂർ പണവും നൽകി. എന്നാൽ അനധികൃത സ്ഥലത്താണ് കെട്ടിടം പണിയുന്നതെന്നു ചൂണ്ടിക്കാട്ടി ഷൺമുഖ സുന്ദരം കരാറിൽനിന്ന് പിൻമാറി.

ഇതേത്തുടർന്ന് പണത്തെക്കുറിച്ച് ഇരുവരും തർക്കമുണ്ടായി. 2017-ൽ നടന്ന വഴക്കിനിടെ ആക്രമിച്ചതായി രണ്ടുപേരും വത്സരവാക്കം പോലീസിൽ പരാതി നൽകിയിരുന്നു. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ് കേസ്.

Content Highlights: construction contractor attack case, actor santhanam in court