പ്രേക്ഷകപിന്തുണയുടെ 25 നാളുകൾ, വിജയാഘോഷം സംഘടിപ്പിച്ച് 'സിക്കാഡ' ടീം

സിക്കാഡയുടെ വിജയാഘോഷത്തിൽനിന്ന് | ഫോട്ടോ: www.facebook.com/sreejith.edavana.50
സിക്കാഡയുടെ വിജയാഘോഷത്തിൽനിന്ന് | ഫോട്ടോ: www.facebook.com/sreejith.edavana.50

25 ഡേയ്‌സ്  ആഘോഷമാക്കി സിക്കാഡ ടീം. ചിത്രത്തിന്റെ വിജയാഘോഷം കൊച്ചി ഫോറം മാളിലാണ് അരങ്ങേറിയത്. തീർണ ഫിലിംസ് ആൻഡ് എന്റർടൈൻമെന്റിന്റെ  ബാനറിൽ ശ്രീജിത്ത് ഇടവനയാണ് സിക്കാഡ സംവിധാനം ചെയ്തത്. 

ചിത്രത്തിന്റെ വിജയാഘോഷത്തിൽ അണിയറ പ്രവർത്തകർക്കും, തിയേറ്റർ ഉടമകൾക്കും, മീഡിയ പ്രൊഫഷണൽസിനും  മെമെന്റോ നൽകി ആദരിച്ചു. തീർണ ഫിലിംസ് ആൻഡ്  എന്റർടൈൻമെന്റ്  നിർമ്മിക്കുന്ന അടുത്ത ചിത്രമായ " NEBULA DREAMS" ന്റെ ടൈറ്റിൽ അനൗൺസ്മെന്റ്  ചടങ്ങിന് മാറ്റേകി.

 

ശ്രീജിത്ത് ഇടവന തന്നെയാണ് നെബുല ഡ്രീംസിന്റെയും സംവിധായകൻ. ജെറി ജെയിംസിന്റെതാണ് തിരക്കഥ. നെബുല ഡ്രീംസ്  ഒരു കൊമേഷ്യൽ ഫാന്റസി ചിത്രമാണ് സംവിധായകൻ വെളിപ്പെടുത്തി. 

സ്ത്രീ സുരക്ഷ  ഉറപ്പുവരുത്തിയാണ്  സിക്കാഡ നിർമ്മിച്ചിരിക്കുന്നത് എന്നും തുടർന്ന് നിർമ്മിക്കുന്ന ചിത്രങ്ങളിൽ സ്ത്രീ സുരക്ഷ  ഉറപ്പുവരുത്തുമെന്നും പ്രൊഡ്യൂസറും പ്രോജക്ട് ഡിസൈനറുമായ വന്ദന മേനോൻ കൂട്ടിച്ചേർത്തു.

Content Highlights: cicada malayalam movie success meet kochi