ദുല്‍ഖറിന്റെ ഗംഭീര പ്രകടനം: 'ചുപ്പി'നെ ഏറ്റെടുത്ത് സിനിമാസ്വാദകര്‍

ആര്‍ ബാല്‍കി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം 'ചുപ്പി'നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇന്‍ഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകര്‍ കരസ്ഥമാക്കിയിരുന്നു.
ദുല്‍ഖര്‍ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുല്‍ഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകര്‍ വിലയിരുത്തി. സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോര്‍ഡില്‍ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി.
സിനിമാ നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമറകള്‍ക്കുമുന്നിലുള്ള റിവ്യൂനു പകരം ചുപ്പിന്റെ റിവ്യൂ ബോര്‍ഡില്‍ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം വ്യക്തമാക്കിയാണ് തിയേറ്ററില്‍ നിന്നും പ്രേക്ഷകര്‍ മടങ്ങിയത്.
ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ രചന ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ്. സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം സണ്ണി ഡിയോണ്‍, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയില്‍ പരം കാഴ്ചക്കാരാണ് യൂട്യൂബില്‍. ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് കിട്ടിയ സ്വീകാര്യത തിയേറ്ററുകളിലെ പ്രദര്‍ശനങ്ങള്‍ക്കു മാറ്റുകൂട്ടുമെന്നുറപ്പാണ്. ചിത്രം സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
Content Highlights: Chup: Revenge of the Artist, Preview show, Dulquer Salman R Balki Sunny Deol Pooja Bhatt