ത്രില്ലർ ചിത്രവുമായി റോഷൻ മാത്യു-നിമിഷാ സജയൻ കൂട്ടുകെട്ട്; പ്രദർശനത്തിനൊരുങ്ങി ‘ചേര’

മലയാളത്തിന്റെ യുവതാര നിരയിൽ ശ്രദ്ധേയരായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന ചേര എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. മേയ് പകുതിയോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ലൈൻ ഓഫ് കളേഴ്സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി.അരുൺ, ഡോ.രാജേഷ് രാജു ജോർജ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സസ്‌പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് ചേര.
ഗുരു സോമസുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ, സജിൻ ചെറുകയിൽ, ശാരിക, ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കോ പ്രൊഡ്യൂസേർസ്-ശിവപ്രസാദ് ശിവ മിത്ര, രതീഷ് സുകുമാരൻ. എക്‌സികുട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ബിനു കുമാർ, സല്യൂട്ടൻ. നജിം കോയയും സംവിധായകൻ ലിജിൻ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം-അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്- ഫ്രാൻസിസ് ലൂയിസ്, കലാ സംവിധാനം-ബാവ, വരികൾ-അൻവർ അലി, സംഗീതം-ഷഹബാസ് അമൻ, അജോയ് ജോസ്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ-അജോയ് ജോസ്, മേക്കപ്പ്-രതീഷ് അമ്പാടി.
കോസ്റ്റ്യൂം ഡിസൈൻ-അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുകര, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്‌സിങ്-വിഷ്ണു സുജാതൻ. പ്രൊഡക്ഷൻ ഡിസൈൻ- സേതു അടൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, പ്രൊഡക്ഷൻ മാനേജർ-ഷൈൻ ഉടുമ്പൻചോല. ലൈൻ പ്രൊഡ്യൂസർ- ടോമി വർഗീസ്. അസോസിയേറ്റ് ഡയറക്ടർ-സുമേഷ് മുണ്ടക്കൽ, സാൻവിൻ. അസിസ്റ്റന്റ് ഡയറക്ടർ-ആരോമൽ ശിവ, അരുൺ.കെ. എസ്, സ്റ്റിൽസ്-മോഹൻ സുരഭി, വാഴൂർ ജോസ്.
Content Highlights: High-stakes slow-burn thriller directed by Lijin Jose., Features a powerhouse ensemble cast including Roshan Mathew and Nimisha Sajayan., Scheduled for theatrical release in May 2026., Produced by Line of Colours and Clan Art.