'ചത്താ പച്ചയിൽ മോഹൻലാലും മമ്മൂട്ടിയുമുണ്ടോ?'; കാത്തിരിക്കൂവെന്ന് സംവിധായകൻ അദ്വൈത് നായർ

#സ്വന്തം ലേഖിക
'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ | Photo: Mathrubhumi
'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ | Photo: Mathrubhumi

ദുബായ്: പുതിയ ചിത്രമായ 'ചത്താ പച്ച: റിങ് ഓഫ് റൗഡീസിന്റെ എല്ലാഘട്ടങ്ങളിലും മോഹൻലാലും ഭാര്യ സുചിത്രയും സഹായിച്ചുണ്ടെന്ന് സംവിധായകൻ അദ്വൈത് നായർ. ദുബായിൽ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്വൈത്.

മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന്, കാത്തിരിക്കൂവെന്നും അദ്വൈത് പറഞ്ഞു. 'ചത്താ പച്ച'യുടെ ആദ്യ ടിക്കറ്റ്, അടുത്ത ബന്ധുകൂടിയായ മോഹൻലാൽ ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ അഭിനയിപ്പിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ 'അപ്പുചേട്ടനെ വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ കാണൂ' എന്നായിരുന്നു മറുപടി.

റെസ്ലിങ് പശ്ചാത്തലമാക്കിയുള്ള സിനിമയിലെ ഇടിക്കൂട്ടിലെ അനുഭവം ചോദിപ്പോൾ ഇടിയും വിശ്രമവും നിറഞ്ഞതായിരുന്നു ചിത്രീകരണകാലമെന്ന് അർജുൻ അശോകൻ പറഞ്ഞു. താരങ്ങളായ റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, ഷിഹാൻ ഷൗക്കത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വ്യാഴാഴ്ച ഗൾഫിലെ എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തും.

Content Highlights: Director Adhvaith Nair discusses `Chatha Pacha: The Ring of Rowdies`, hinting at Mohanlal and Mammootty`s involvement