‘ജയിലർ 2’-ലെ മറ്റൊരു മലയാളി സാന്നിധ്യം; ശ്രദ്ധനേടി ചൈത്ര പ്രവീൺ

#മൂവീസ് ഡെസ്‌ക്
ചൈത്ര പ്രവീൺ 'ജയിലർ 2' വേഷത്തിൽ, ചൈത്ര പ്രവീൺ | Photo: Instagram/ Dr.Chaithra Praven
ചൈത്ര പ്രവീൺ 'ജയിലർ 2' വേഷത്തിൽ, ചൈത്ര പ്രവീൺ | Photo: Instagram/ Dr.Chaithra Praven

മോഹൻലാൽ ഉൾപ്പെടെ ഒരുപിടി താരങ്ങളാണ് 'ജയിലർ 2'-ൽ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത്. മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞെന്ന പരാതിയുണ്ടെങ്കിലും വില്ലനായുള്ള സുരാജ് മുതൽ ഗാനരംഗത്തിലെത്തിയ ഷംനാ കാസിമിന് വരെ വലിയ കൈയടിയാണ് ലഭിക്കുന്നത്.

മോഹൻലാൽ, വിനായകൻ, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവൻ, ഷംനാ കാസിം, കോട്ടയം നസീർ, ഹക്കീം ഷാജഹാൻ, സുജിത് ശങ്കർ, അന്ന രാജൻ, മിർണ, സുനിൽ സുഗദ ഉൾപ്പെടെ ഒട്ടേറെപ്പേർ ചിത്രത്തിലുണ്ട്. ചിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു യുവനടിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകരിപ്പോൾ. കോഴിക്കോട് സ്വദേശിയായ ചൈത്ര പ്രവീണും ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്.

സിനിമയുടെ ആദ്യഭാഗത്ത് രാമചന്ദ്രൻ ദുരൈരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമാണ് ചൈത്ര പ്രത്യക്ഷപ്പെടുന്നത്. ഇളം മഞ്ഞ സാരിയിൽ സുന്ദരിയായി എത്തിയ ചൈത്രയ്ക്ക് ചിത്രത്തിൽ ഒരു ഷോട്ട് മാത്രമാണുള്ളത്.

ദന്തഡോക്ടറായ ചൈത്ര, എല്ലാം സെറ്റാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നടിയുടെ ആദ്യ തമിഴ് സിനിമയാണ് ജയിലർ 2. എൽ.എൽ.ബി, ത്രീ നൈറ്റ്‌സ്, ഉല്ലാസപൂത്തിരികൾ, അതെന്താ അങ്ങനെ, നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഡലിങ്ങിലും പരസ്യ ചിത്രങ്ങളിലും സജീവമാണ് ചൈത്ര.

Content Highlights: Kozhikode-based dentist and actress Chaithra Praveen made her Tamil cinema debut in 'Jailer 2'. She appears in a notable brief scene wearing a yellow saree alongside the character played by Durairaj. Chaithra previously debuted in Malayalam cinema through the movie 'Ellam Settanu'. Her other film credits include 'LLB', 'Three Nights', 'Ullasa Poothirikal', and 'Athentha Angane'. 'Jailer 2' features a prominent Malayalam star cast including Mohanlal, Suraj Venjaramoodu, Shamna Kasim, Vinayakan, and Rajesh Madhavan.