പൊൻമാനുശേഷം ജ്യോതിഷ് ശങ്കർ-ജി.ആർ. ഇന്ദുഗോപൻ ടീം വീണ്ടും; പുതിയ ചിത്രത്തിലേക്ക് കാസ്റ്റിങ് കോൾ

#Movie Desk
സംവിധായകൻ ജ്യോതിഷ് ശങ്കർ, പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ | ഫോട്ടോ: ആർക്കൈവ്സ്, അറേഞ്ച്ഡ്
സംവിധായകൻ ജ്യോതിഷ് ശങ്കർ, പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ | ഫോട്ടോ: ആർക്കൈവ്സ്, അറേഞ്ച്ഡ്

ബ്ലോക്ക് ബസ്റ്റർ ചിത്രം പൊൻമാനുശേഷം ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. സത്യം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

4 മുതൽ 7 വയസ്സുവരെയുള്ള ആൺകുട്ടികളിൽ നിന്നും 20 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ രണ്ട് എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും +91 9846461456 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 5 ആണ്. താൽപര്യമുള്ളവർ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Following the success of Ponman, director Jyothish Shankar and writer G.R. Indugopan have announced an open casting call for their upcoming venture produced under the Satyam Cinemas banner, seeking male and female actors across various age groups before November 5, 2026.