90-ലെ ലോകകപ്പ് പശ്ചാത്തലമാക്കി 'കാമറൂൺ' ഒരുങ്ങുന്നു

1990-ലെ ലോകകപ്പ് പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു. കാമറൂൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജിത്ത് പുല്ലേരിയാണ്. പി.വി ഷാജികുമാറിന്റേതാണ് കഥ. ഇൻഫിനിറ്റ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണനാണ്.
കാസർഗോടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മംഗലാപുരം, കാസർഗോഡ് എന്നിവടങ്ങളിലാണ് ലൊക്കേഷനായിട്ടുള്ളത്. താരനിർണയം നടക്കുകയാണ്. ഡിസംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
content highlights : Camaroon malayalam movie pv shaji kumar Ajith pulleri Mahesh Narayanan
Content Highlights: