ബിടിഎസ് വീണ്ടും ഒരുമിച്ചെത്തുന്നു?; സെവന്‍ മൊമന്റ്‌സ് ടീസർ പുറത്ത്; നാളുകളെണ്ണി ആരാധകർ

ബി.ടി.എസ് | Photo: AP
ബി.ടി.എസ് | Photo: AP

കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് ഈ വര്‍ഷം വിരാമമായേക്കും. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബി.ടി.എസിന്റെ തിരിച്ചുവരവ്‌ വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ബിടിഎസ് സെവന്‍ മൊമന്റ്‌സ് പ്രോജക്ടിന്റെ ടീസര്‍ ട്രെയ്‌ലറാണ് ഇപ്പോള്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.

നിര്‍ബന്ധിത സൈനികസേവനത്തിനുശേഷം സംഘം തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തിലെ ജിന്‍, ജെ- ഹോപ് എന്നിവര്‍ നേരത്തെ തന്നെ സോളോ പ്രോജക്ടുകളുമായും അഭിനയ അരങ്ങേറ്റവുമായും തനിച്ചുള്ള ഷോകളുമായും തിരിച്ചെത്തിയിരുന്നു. എന്നാല്‍, സംഘം ഒന്നിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഏപ്രില്‍ രണ്ടിനാണ് ബിടിഎസ് 7 മൊമന്റ്‌സിന്റെ റിലീസ്. മാര്‍ച്ച് 19 മുതല്‍ പ്രീ ഓര്‍ഡറിങ് നടത്താം. കഴിഞ്ഞ ദിവസമാണ് ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബിടിഎസ് 7 മൊമന്റ്‌സിന്റെ ടീസര്‍ പുറത്തുവിട്ടത്. ബിടിഎസ് സെവന്‍ മൊമന്റ്‌സിലൂടെ സംഘം വീണ്ടുമൊന്നിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: BTS`s highly anticipated return with the `7 Moments` project