കൊടവ ഗ്യാങ്, കൊറിയര്‍ ഗൂണ്‍, എത്തിക്കല്‍ ഹാക്കര്‍; അടി-ഇടി-വെടി-ചിരിയുമായി 'ബ്രോമാന്‍സ്' ട്രെയിലര്‍

'ബ്രോമാന്‍സ്' പോസ്റ്റര്‍
'ബ്രോമാന്‍സ്' പോസ്റ്റര്‍

ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോമാന്‍സ്' ട്രെയിലര്‍ റിലീസായി. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 'അഡിയോസ് അമിഗോ' എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന ചിത്രമാണ് ബ്രോമാന്‍സ്. ഗോവിന്ദ് വസന്തയാണ് ബ്രോമാന്‍സിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാമുണ്ട്. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍, ബിനു പപ്പു തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗാനരചന നിര്‍വ്വഹിക്കുന്നത് എ.ഡി.ജെ., രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. 

എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം. താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ. - റിന്‍സി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ ഫഹദ് ഫാസിലിനെ നായകനാക്കി 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

Content Highlights: bromance 2025 trailer mathew thomas arjun ashokan mahima nambiar sangeeth prathap shajon shyam mohan