എസ്.ഐ വേഷത്തിന്റെ പേരും പറഞ്ഞ് ആന്റണി പെരുമ്പാവൂരിനെ 'വീഴ്ത്തിയ' പൃഥ്വി; ബ്രോ ഡാഡി വീഡിയോ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ രസകരമായ സ്നീക്ക് പീക്ക് വീഡിയോ പുറത്ത്. ചിത്രത്തിനായി നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ കണ്ട് 'മോഹൻലാലിന്റെ ഡേറ്റ് വാങ്ങിച്ചെടുക്കുന്ന' പൃഥ്വിയുടെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ സബ് ഇൻസ്പെക്ടർ വേഷം കാണിച്ചാണ് പൃഥ്വി ആന്റണിയെ 'വീഴ്ത്തുന്നത്'. ബ്രോ ഡാഡിയിൽ എസ്.ഐ ആന്റണി ജോസഫ് എന്ന കഥാപാത്രമായി ആന്റണി പെരുമ്പാവൂരും എത്തുന്നുണ്ട്.
അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26ന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights : Bro Daddy Prithviraj Antony Perumbavoor Funny video Mohanlal Meena Kalyani
Content Highlights: