ആക്ഷനും കട്ടും പറഞ്ഞ് പൃഥ്വിരാജ്; 'ബ്രോ ഡാഡി'ക്ക് പിന്നിലെ രസക്കാഴ്ച്ചകൾ

Prithviraj, Mohanlal
Prithviraj, Mohanlal

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡിയുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്. സംവിധായകനായും അഭിനേതാവായും പൃഥ്വിയെത്തുന്ന ചിത്രത്തിന്റെ രസകരമായ അണിയറക്കാഴ്ച്ചകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്.

കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ, ജ​ഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. 

Content Highlights: Bro Daddy making video Mohanlal Prithviraj Kalyani Priyadarshan 

Content Highlights: