ചെമ്പന്‍ വിനോദിന് ഓസ്‌കാര്‍, ഷൈന്‍ ടോം ചാക്കോയ്ക്ക് പൂച്ചെണ്ട്; ബൂമറാങ് ഫസ്റ്റ്‌ലുക്ക്

Boomerang First look
Boomerang First look

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്‌ പോസ്റ്റര്‍ പുറത്ത്.  പോസ്റ്ററില്‍ ചെമ്പന്‍ വിനോദിന്റെ കയ്യില്‍ ഓസ്‌കാര്‍ ട്രോഫിയും ഷൈന്‍ ടോം ചാക്കോയുടെ കയ്യില്‍ പൂച്ചെണ്ടുമാണുള്ളത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്‌സായി പോപ്‌കോണും കഴിച്ച് ഡെയിന്‍ ഡേവിസും  ബ്ലാക്ഹ്യൂമര്‍ ജോണറിലുള്ള പോസ്റ്ററിലുണ്ട്.  

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാങ് ' ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍. എന്നിവര്‍ നിര്‍മ്മിക്കുന്നു.  മനു സുധാകരനാണ് സംവിധാനം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എഡിറ്റിംഗ് അഖില്‍ എ ആര്‍, ഗാനരചന അജിത് പെരുമ്പാവൂര്‍, സംഗീതം സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന്‍ കിഷോര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്. ചിത്രത്തില്‍  അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍ , മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുട ങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബൂമറാങ് ജൂലൈയില്‍ തീയറ്ററില്‍ എത്തും.

Content Highlights: boomerang movie First look poster, Chemban Vinod, Shine Tom Chacko