കുട്ടികളുടെ കഥ പറയുന്ന ബൊണാമി; പോസ്റ്റര്‍ പുറത്തിറങ്ങി

Bonami Movie poster
Bonami Movie poster

നവാഗതനായ ടോണി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'ബൊണാമി' യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. സംവിധായകനും നിര്‍മാതാവുമായ ഡോ.സോഹന്‍ റോയ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

തിരുവനന്തുപുരത്തും വാഗമണുമായാണ് ബൊണാമി ചിത്രീകരിച്ചത്. അഞ്ജലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. 

കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്

രാജ്കുമാര്‍ ഛായാഗ്രഹണവും,പ്രിന്‍സ് ഫിലിപ്പ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ .ശബ്ദ മിശ്രണം - ജി.ഹരി, പശ്ചാത്തല സംഗീതം - ജിനു വിജയന്‍ , തിരക്കഥ- പ്രിന്‍സ് ഫിലിപ്പ്. കോയാസ് പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Bonamy Movie title poster launched, Tony Sukumar, Anjali, sidharth, Koyas prouctions, Sinseer

Content Highlights: