സന്ദീപ് സിങ്- ഋഷഭ് ഷെട്ടി ചിത്രം ‘ഛത്രപതി ശിവജി മഹാരാജി’ൽ ബെലവാടി മല്ലമ്മയായി ഭൂമി പഡ്നേക്കർ

#Movies Desk
ഭൂമി സതീഷ് പെഡ്നേക്കര്‍, ഋഷഭ് ഷെട്ടി, സന്ദീപ് സിങ്, സന്ദീപ് സിങ്
ഭൂമി സതീഷ് പെഡ്നേക്കര്‍, ഋഷഭ് ഷെട്ടി, സന്ദീപ് സിങ്, സന്ദീപ് സിങ്

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി'ൽ ഭാഗമാവാൻ കൂടുതൽ താരങ്ങൾ. പ്രശസ്ത അഭിനേതാക്കൾ മുതൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധർ വരെ അണിനിരക്കുന്ന ചിത്രം അസാധാരണ ടീമിനെയാണ് കോർത്തിണക്കുന്നത്. നടി ഭൂമി സതീഷ് പഡ്‌നേക്കർ ആണ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്.

ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്റോയ് എന്നിവരും പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘം തന്നെ അണിനിരക്കുന്നുണ്ട്. മഹാനായ മറാഠ യോദ്ധാവും രാജാവുമായ ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ചുള്ള, ഈ സ്‌കെയിലിലെ ആദ്യത്തെ ഇന്ത്യൻ സിനിമാറ്റിക് വിസ്മയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ അഭിമാനം ഉണ്ടെന്ന് ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഭൂമി സതീഷ് പഡ്‌നേക്കർ പറഞ്ഞു. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ അവതരിപ്പിക്കാനും അവരെ സ്‌ക്രീനിൽ ജീവസുറ്റതാക്കാനും കഴിയുന്നത് ഒരു ആദരവായി ആണ് താൻ കാണുന്നത് എന്നും, താൻ ഒരു വലിയ 'കാന്താര' ആരാധിക കൂടിയാണെന്നും ഭൂമി പറഞ്ഞു. അതിലെ റിഷഭ് ഷെട്ടിയുടെ അതിശയകരമായ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി. അതിനാൽ, സന്ദീപ് ഈ ചിത്രവുമായി തന്റെ മുന്നിലെത്തിയ നിമിഷം തന്നെ തന്നിലെ നടി സമ്മതം മൂളി എന്നും ഭൂമി പറയുന്നു. ഇത് താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. തന്നെ പൂർണ്ണമായും പുതിയൊരു രൂപത്തിൽ കണ്ടതിന് ചിത്രത്തിന്റെ നിർമാതാക്കളോട് നന്ദിയുള്ളവളാണെന്നും ഭൂമി കൂട്ടിച്ചേർത്തു.

സന്ദീപ് സിങ് സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' വമ്പൻ കാൻവാസിൽ ആണ് ഒരുങ്ങുന്നത്. മറാഠയിലെ രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ സിനിമാറ്റിക്അനുഭവങ്ങളിൽ ഒന്നായാണ് സിനിമ വിഭാവനം ചെയ്യുന്നുത്.

രണ്ട് ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന ഋഷി വീർമണിയാണ്. സംഗീതം അമിത് ത്രിവേദി, വരികൾ ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് പ്രസൂൺ ജോഷി.ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും. പ്രീ- പ്രൊഡക്ഷൻ ഇതിനോടകം തന്നെ പുരോഗമിക്കുകയാണ്. പി.ആർ.ഒ: ശബരി.

Content Highlights: Bhumi Pednekar cast as the fearless warrior Queen Belawadi Mallamma. Rishab Shetty to portray the legendary Chhatrapati Shivaji Maharaj. Directed and produced by Sandeep Singh as a two-part epic. Music by Amit Trivedi with lyrics by Prasoon Joshi. Filming scheduled to commence by the end of 2026