'ചിപ്പി വന്നിട്ടുണ്ടോ ആവോ, ഇതാണെന്റെ ചിപ്പി';ഭാര്യയെ ചേര്ത്തുപിടിച്ച് ഭീമന് രഘു

ആറ്റുകാല് പൊങ്കാല സിനിമാതാരങ്ങള്ക്കിടയിലും പ്രസിദ്ധമാണ്. ചിപ്പി, ഉഷ, സീമ ജി നായര് തുടങ്ങിയവര് മുടങ്ങാതെ എല്ലാ വര്ഷവും പൊങ്കാലയിടാന് ആറ്റുകാല് അമ്പലത്തിനരികിലെത്താറുണ്ട്. ഇത്തവണ ഗായിക രാജലക്ഷ്മിയും അവര്ക്കൊപ്പം എത്തിയിരുന്നു.
എന്നാല് പൊങ്കാലയിടാന് ആറ്റുകാല് അമ്പലത്തിലെത്തിയ ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്ക്കിടയില് താരമായത് നടന് ഭീമന് രഘുവാണ്. വനിതാ ആരാധകരോട് ഭീമന് രഘു സംസാരിക്കുകയും കുശലമന്വേഷിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള് തരംഗമായിക്കൊണ്ടിരിക്കുകയാണ്. സെല്ഫിയെടുത്തും താരം പറയുന്നത് വീഡിയോയില് പകര്ത്തിയും സന്തോഷം പങ്കുവെച്ച ആരാധകരില് ചിലര്ക്ക് നടി ചിപ്പിയെത്തിയോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഒടുവില് ഭീമന് രഘുവിനോടു ചോദിച്ചാല് അറയുമായിരിക്കും എന്ന ധാരണയില് അവര് അദ്ദേഹത്തോടു ചോദിച്ചു. രഘു സാറേ ചിപ്പി വന്നോ?
ചോദ്യം കേട്ട താരം തമാശ ഒട്ടും കുറയ്ക്കാതെ മറുപടി നല്കി. ചിപ്പി വന്നോ എന്ന് എനിക്കറിയില്ലല്ലോ. ഞാന് കണ്ടില്ല. എന്റെ ചിപ്പി വന്നിട്ടുണ്ട്. വേണമെങ്കില് കാണിച്ചു തരാം. ഭാര്യ സുധയെ അരികിലേക്ക് വിളിച്ച് അദ്ദേഹം പറഞ്ഞു. സുധയും ഭീമന് രഘുവും ഒന്നിച്ചാണ് പൊങ്കാലയിടാനെത്തിയത്.
Content Highlights : bheeman raghu visits attukal pongala with wife
Content Highlights: