ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം; മോഹിനിയാട്ടം ഏപ്രിൽ 10-ന് തീയേറ്ററുകളിൽ

#Entertainment Desk
'മോഹിനിയാട്ടം' പോസ്റ്ററുകൾ
'മോഹിനിയാട്ടം' പോസ്റ്ററുകൾ

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തീയറ്ററുകളിലെത്തും. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നിർമാണത്തിൽ സൈജു കുറുപ്പ് കൂടി പങ്കാളിയായതിനാൽ ചിത്രം അണിയറയിൽ വലുതായി എന്തോ കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, കോൺടെന്റ് & മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ.

Content Highlights: The highly anticipated sequel to Bharathanatyam, titled Bharathanatyam 2: Mohiniyattam, is scheduled for a grand theatrical release on April 10. Directed by Krishnadas Murali and produced under the banners of Thomas Thiruvalla Films and Saiju Kurup Entertainments, the movie marks a major milestone as lead actor Saiju Kurup’s 150th film. With the script co-written by the director and Vishnu R. Pradeep, fans are eagerly waiting to see what the team has in store for this milestone venture.