'ചാക്ക് വലുതാക്കേണ്ടി വരും..'; 25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മോഹിനിയാട്ടം

#മൂവി ഡെസ്ക്
മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ദ്യഭാഗം തിയേറ്ററിൽ പരാജയം ആകുകയും, രണ്ടാം ഭാഗം ഹിറ്റ്‌ ആകുകയും ചെയുന്നത് ആദ്യമായല്ല. പക്ഷേ ഭരതനാട്യം ഇറങ്ങിയപ്പോൾ ആൾ ഇല്ലാതെ ഷോ ക്യാൻസൽ ആയതാണെങ്കിൽ, "ഭരതനാട്യം 2 മോഹിനിയാട്ടം" ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ അത് ഇരട്ടി മധുരമാണ്. ചിത്രം 25 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്.

സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിന് ഉണ്ട്. ഭരതൻനായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കി വെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റേയും, കുടുംബാഗങ്ങളുടെയും പരിശ്രമവും, സംശയം വിട്ടുമാറാത്ത ചിലരെക്കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന അവരുടെ അവസ്ഥയും ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ...

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Content Highlights: Defying its predecessor's box office failure, Bharathanatyam 2 Mohiniyattam has successfully entered the 25 crore club, marking a monumental milestone as Saiju Kurup’s 150th film.