'അരനൂറ്റാണ്ട് നിലനിന്നത് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണകൊണ്ട്'; മലയാള സിനിമയിലെ 'ഓൾറൗണ്ടർ'ക്ക് ആദരം

തിരുവനന്തപുരം: അരനൂറ്റാണ്ടു കാലം വിവിധ കർമപഥങ്ങളിലൂടെ സഞ്ചരിച്ച് മലയാള സിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആദരം. മേനോൻ സ്ഥാപിച്ച റോസസ് ദി ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. തന്റെ തുടക്കക്കാലവും അക്കാലത്തെ സഹപ്രവർത്തകരെയും അനുസ്മരിച്ച് സിനിമയിലെപ്പോലെ ചടങ്ങിലുടനീളം മേനോൻ നിറഞ്ഞുനിന്നു.
പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ് അര നൂറ്റാണ്ടു കാലം തനിക്ക് സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. പ്രേക്ഷകർക്കു മുന്നിൽ ഇത്രയുംകാലം മേനോന് നിലനിൽക്കാനായത് ഏറ്റെടുത്ത ജോലികൾ പരിപൂർണമായി ചെയ്തുതീർക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത കൊണ്ടാണെന്നു മുകേഷ് എംഎൽഎ പറഞ്ഞു.
സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സിനിമ, വ്യവസായരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Veteran Malayalam actor and filmmaker Balachandra Menon was celebrated by friends and colleagues for his half-century career. An event organized by Roses The Family Club honored his contributions