ബാഫ്തയിൽ മികച്ച നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മണിപ്പൂരി ചിത്രവും പുരസ്കാരത്തിളക്കത്തിൽ

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ (ബാഫ്ത) പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനംചെയ്ത ബ്ലാക് കോമഡി ആക്ഷൻ- ത്രില്ലർ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആറു പുരസ്‌കാരങ്ങൾ നേടി. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരങ്ങൾ ഉൾപ്പെടെയാണിത്.
റയാൻ കൂഗ്ലറുടെ 'സിന്നേഴ്‌സ്' മൂന്നു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കിർക്ക് ജോൺസിന്റെ 'ഐ സ്വയർ', 'സിന്നേഴ്‌സി'നൊപ്പമെത്തി. ഇന്ത്യയിൽനിന്നുള്ള മണിപ്പൂരി ചിത്രം 'ബൂങ്' മികച്ച കുട്ടികൾക്കുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ ദേവിയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്.
പ്രധാനപുരസ്‌കാരങ്ങൾ
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച നടി- ജെസി ബക്‌ലി (ഹാംനെറ്റ്)
മികച്ച നടൻ- റോബർട്ട് അർമായോ (ഐ സ്വയർ)
മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ഇംഗ്ലീഷ് ഇതര മികച്ച ചിത്രം- സെന്റിമെന്റൽ വാല്യു
മികച്ച അവലംബിത തിരക്കഥ- പോൾതോമസ് ആൻഡേഴ്‌സൺ (വൺബാറ്റിൽ ആഫ്റ്റർ അനദർ)
ഒറിജിനൽ സ്‌കോർ- സിന്നേഴ്‌സ്
ഛായാഗ്രാഹണം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ചിത്രസംയോജനം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ഒറിജിനൽ തിരക്കഥ-(റയാൻ കൂഗ്ലർ) സിന്നേഴ്‌സ്
ഡോക്യുമെന്ററി- മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുതിൻ
മികച്ച കുട്ടികൾക്കുള്ള- കുടുംബചിത്രം- ബൂങ്
Content Highlights: BAFTA Awards 2026: 'One Battle After Another' Dominates with Six Wins, Manipur's 'Boong' Shines