‘ഇന്ത്യൻ സംഗീതത്തിന്റേയും അന്താരാഷ്ട്ര സിനിമയുടേയും കൂടിച്ചേരൽ’; ഈജിപ്ഷ്യൻ സംവിധായകന്റെ ചിത്രത്തിന് സംഗീതമൊരുക്കി ബാദ്ഷാ

ഈജിപ്ഷ്യന്‍ സംവിധായകനായ അലി എല്‍ അറബിയുടെ പുതിയ ചിത്രം 52 ബ്ലൂവിന്റെ തീം സോങ് ഒരുക്കി ഇന്ത്യൻ ഗായകനും റാപ്പറും ഗാനരചയിതാവുമായ ബാദ്ഷാ. അലി എല്‍ അറബിയുടെ ആംബിയന്റ് ലൈറ്റ് എന്ന ഈജിപ്ഷ്യന്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനി നിർമിക്കുന്ന ചിത്രത്തിൽ നേഹാ ധൂപിയ, ആദില്‍ ഹുസൈന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഇറ്റ്സ് യുവർ ടേൺ എന്ന ഗാനമാണ് ബാദ്ഷാ ഒരുക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറിനൊപ്പമാണ് ഗാനം ഉൾപ്പെടുത്തിയത്. സമകാലീന ഇന്ത്യന്‍ സംഗീതവും അന്തര്‍ദേശീയ സിനിമയുമായുള്ള കൂടിച്ചേരലായാണ് ബാദ്ഷായുടെ ഗാനം വിലയിരുത്തപ്പെടുന്നത്. ചിത്രം മുന്നോട്ടുവെക്കുന്ന പ്രത്യാശ, ആഗ്രഹം, വിജയം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഗാനമാണ് ബാദ്ഷാ ഒരുക്കിയത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഉടന്‍ പുറത്തിറങ്ങും.
അമേരിക്ക, ഖത്തര്‍, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ സിനിമാ സംസ്‌കാരങ്ങളെ ഒരുമിപ്പിക്കുന്ന അന്തര്‍ദേശീയ കൂട്ടായ്മയുടെ മികച്ച ഉദാഹരണമാണ് 52 ബ്ലൂ. കേരളത്തിലെ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ തന്റെ സ്വപ്നങ്ങളുമായി താമസിക്കുന്ന ആശിഷ് (യാദവ് ശശിധര്‍) എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
അച്ഛന്റെ എതിര്‍പ്പുകളെ അതിജീവിച്ച് 2022 ഫിഫ ലോകകപ്പില്‍ തന്റെ പ്രിയതാരമായ ലയണല്‍ മെസിയെ കാണണമെന്ന ഒരു വലിയ സ്വപ്നം പിന്തുടരാന്‍ ആ യുവാവ് തീരുമാനിക്കുന്നു. അമ്മയുടെ (നേഹ ധൂപിയ) പ്രോത്സാഹനവും, മരിച്ചു പോയ സഹോദരന്റെ ഓര്‍മ്മയില്‍ നിന്നുള്ള പ്രചോദനവും ആണ് ആശിഷിനെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് ചുവടുവെക്കാൻ സഹായിക്കുന്നത്.
പ്രശസ്ത ഈജിപ്ഷ്യന്‍ സിനിമാറ്റോഗ്രാഫറായ മഹ്മൂദ് ബാഷറാണ് ഥായാഗ്രഹണം. 2022 ലോകകപ്പിന്റെ അണിയറ ദൃശ്യങ്ങളും, അതിന് പിന്നില്‍ അധ്വാനിച്ച തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട അപൂര്‍വമായ ചിത്രങ്ങളും '52 ബ്ലൂ' പ്രേക്ഷകര്‍ക്ക് നല്‍കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
2022-ലെ ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോയും, കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്ത ചില ചിത്രങ്ങളും നിർമിച്ചയാളാണ് എൽ അറബി.
‘നമ്മള്‍ ഓരോരും ബാല്യത്തില്‍ കണ്ട വലിയ സ്വപ്നങ്ങളെ എന്നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആശിഷിന്റെ യാത്ര. ചിലപ്പോള്‍ വളരെ വലിയതും അസാധ്യമെന്നു തോന്നുന്നതുമായ സ്വപ്നങ്ങള്‍. കാത്തിരിപ്പ് അവസാനിപ്പിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകുന്ന നിമിഷങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണ് ഇറ്റ്സ് യുവർ ടേൺ എന്ന പാട്ട് ഞാന്‍ എഴുതിയത്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. വിവിധ സംസ്‌കാരങ്ങള്‍ ഒന്നിക്കുമ്പോള്‍ കഥപറയല്‍ എത്രമാത്രം ശക്തമാകുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ -ബാദ്ഷാ പറഞ്ഞു.
Content Highlights: Ali El Arabi teams up with Indian Musician Badshah for a high-impact international story that stretches from Kerala to Messi’s world at the FIFA World Cup