വൻ താരനിരയുമായി അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി Deux'; അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

#Movies Desk
'ബാച്ച്ലര്‍ പാര്‍ട്ടി Deux' പോസ്റ്റർ
'ബാച്ച്ലര്‍ പാര്‍ട്ടി Deux' പോസ്റ്റർ

മലയാളത്തിലെ സ്‌റ്റൈലിഷ് സിനിമകളുടെ സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലർ പാർട്ടി Deux' ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ സ്‌റ്റൈലിഷ് ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡുഎക്‌സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും 'അവരുടെ' അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Content Highlights: Director Amal Neerad has officially announced 'Bachelor Party Deux', the sequel to his 2012 hit action film 'Bachelor Party'. The film features a star-studded cast including Naslen, Kunchacko Boban, Soubin Shahir, Sreenath Bhasi, Tovino Thomas, and Rajisha Vijayan. 'Deux' is derived from French, representing 'two' or 'about them' in the title context. Jointly produced by Amal Neerad Productions, Anwar Rasheed Entertainments, and Fahadh Faasil and Friends. The technical crew includes cinematographer Appu Prabhakar, editor Vivek Harshan, and music director Christo Xavier.