കസവ് സാരിയുടുത്ത്, മുല്ലപ്പൂ ചൂടി അയേഷ ഖാൻ; ആലപ്പുഴയിൽ ഓണസദ്യ, ചിത്രങ്ങൾ

#Movies Desk
അയേഷ ഖാൻ | Photo: Instagram/ Ayesha Khan
അയേഷ ഖാൻ | Photo: Instagram/ Ayesha Khan

ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി അയേഷ ഖാൻ. പരമ്പരാഗത കേരളീയ വേഷത്തിലുള്ള ചിത്രങ്ങളാണ് അയേഷ പങ്കുവെച്ചത്. ചിത്രങ്ങൾ ആലപ്പുഴയിൽനിന്നുള്ളവയാണ്.

മറൂൺ ബ്ലൗസും കസവ് സാരിയുമാണ് ചിത്രങ്ങളിൽ അയേഷയുടെ വേഷം. കൈയിൽ മുല്ലപ്പൂ ചുറ്റിയിട്ടുണ്ട്. വാഴയിലയിൽ സദ്യവിഭവങ്ങൾ വിളമ്പിയിരിക്കുന്നതായി കാണാം. പത്തുപേർക്കുള്ള സദ്യ വിളമ്പിവെച്ചതിന്റെ ചിത്രവും നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലുണ്ട്.

ALSO READ | 'പിന്നിൽനിന്ന് ഫോട്ടോയെടുക്കരുത്'; രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ

ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽനിന്നുള്ളതാണ് ചിത്രങ്ങൾ. പശുവിനെ മേയ്ക്കുന്നതും തലയിൽ മുല്ലപ്പൂ ചൂടുന്നതും കൈയിൽ വാഴക്കുലയേന്തി നിൽക്കുന്നതുമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ഓണം സദ്യ എന്നുമാത്രമാണ് റിസോർട്ടിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിലെ ക്യാപ്ഷൻ. ആലപ്പുഴയിൽ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോകൾ താരം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ച അയേഷ, തെലുങ്ക്- ഹിന്ദി സിനിമകളിൽ സജീവമാണ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ 23-കാരിയായ താരം 'ധുരന്ധറി'ലെ ഷെരാറത്ത് എന്ന ഗാനത്തിലെ ഐറ്റം ഡാൻസിലൂടെ പാൻ- ഇന്ത്യൻ സെൻസേഷനായി.

Content Highlights: Actress Ayesha Khan posted traditional photos enjoying Onam sadya in Alappuzha. She wore a maroon blouse and traditional Kasavu saree styled with jasmine flowers. The pictures were taken during her vacation at a private resort in Alappuzha. She shared social media posts featuring cattle, banana stems, and traditional food spreads. Ayesha Khan gained pan-India popularity through her appearance in the hit song 'Shararat' from 'Dhurandhar'.