ഞാനൊരു ഷാരൂഖ് ആരാധകൻ, ഓം ശാന്തി ഓം എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രം -ഓസ്‌ട്രേലിയൻ മന്ത്രി

#Entertainment Desk
ഓസ്ട്രേലിയൻ മന്ത്രി ടോണി ബർഖ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ | Photos: Facebook, PTI
ഓസ്ട്രേലിയൻ മന്ത്രി ടോണി ബർഖ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ | Photos: Facebook, PTI

ന്ത്യക്കാർക്ക് പുറമെ നിരവധി വിദേശികളും ആരാധകരായുള്ള താരമാണ് നമ്മുടെ സ്വന്തം ഷാരൂഖ് ഖാൻ. കിങ് ഖാന്റെ വിദേശ ആരാധകരിൽ പ്രമുഖരായ ഒട്ടേറെ രാഷ്ട്രീയ നേതാക്കളുമുണ്ട്. യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമനിയുടെ മുൻ ചാൻസലർ ആംഗല മെർക്കൽ, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരെല്ലാം ഷാരൂഖ് ഖാന്റെ സിനിമകൾ കാണുന്നവരാണ്. ഇപ്പോഴിതാ മറ്റൊരു വിദേശ രാഷ്ട്രീയ നേതാവ് കൂടി, താൻ ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനാണെന്ന് തുറന്നുപറയുകയാണ്.

ഓസ്‌ട്രേലിയയിലെ ആഭ്യന്തരമന്ത്രിയായ ടോണി ബർഖ് ആണ് തന്റെ ആരാധന തുറന്നുപറഞ്ഞത്. മാധ്യമപ്രവർത്തകനും സംരംഭകനുമായ പവൻ ലുത്രയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇഷ്ടപ്പെട്ട ബോളിവുഡ് ചിത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഷാരൂഖ് ഖാനോടുള്ള ആരാധനയും ടോണി ബർഖ് പ്രകടിപ്പിച്ചത്. സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനോടുള്ള ഇഷ്ടവും ടോണി തുറന്നുപറഞ്ഞു.

2007-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം ആണ് തന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. കഥപറയുന്ന രീതിയും വൈകാരികമായ ആഴവുമാണ് ചിത്രത്തെ ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം. 2008-ൽ പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ-ഐശ്വര്യാ റായ് ചിത്രം ജോധാ അക്ബറും തനിക്ക് ഇഷ്ടമാണ്. മനോഹരമായ ഇതിഹാസ ചിത്രമാണ് ഇത്. 2007-ൽ പുറത്തിറങ്ങിയ ചക് ദേ ഇന്ത്യയും തന്റെ പ്രിയചിത്രങ്ങളിൽ ഒന്നാണെന്നും ടോണി ബർഖ് പറഞ്ഞു.

Content Highlights: Australian Home Affairs Minister Tony Burke has revealed his deep admiration for Shah Rukh Khan, joining the ranks of global leaders who follow the superstar. Speaking to journalist Pawan Luthra, Burke named the 2007 hit Om Shanti Om as his all-time favorite movie due to its emotional depth and storytelling. He also praised Chak De! India and Jodhaa Akbar, while expressing his appreciation for composer A.R. Rahman. Burke’s comments highlight the massive soft power and international reach of Indian cinema.