'വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്'; അതിരടിയുമായി ബേസിലും ടൊവിനോയും, ട്രെയ്ലർ വൈറൽ

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന 'അതിരടി'യുടെ ട്രെയിലർ പുറത്തിറങ്ങി. മാസ് എന്റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ബേസിൽ ജോസഫിന്റെ പുതിയ ലുക്കും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
വിനീത് ശ്രീനിവാസന്റെ കഥാപാത്രം സസ്‌പെൻസ് ആയിട്ടാണ് നിലനിൽക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മേയ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും ചേർന്നാണ് നിർമാണം. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ- പ്രൊഡ്യൂസേഴ്സാണ്.
ഇപ്പോൾ ട്രെൻഡിങ് ആകുന്ന ട്രെയ്ലർ കൂടാതെ ചിത്രത്തിൽനിന്ന് പുറത്തുവന്ന ഗാനങ്ങളും പ്രൊമോകളുമെല്ലാം വൈറലാണ്. മികച്ച പ്രീ ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്‌മാൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ, റിയ ഷിബു എന്നിവർ പങ്കെടുത്ത ചിത്രത്തിന്റെ അതീവ രസകരമായ പ്രെമോഷണൽ ഇന്റർവ്യൂകൾ ഇപ്പൊൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഗൾഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ഛായാഗ്രഹണം: സാമുവൽ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വരികൾ: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഐഡൻചാർട്ട്‌സ്, വിഎഫ്എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ, പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.
Content Highlights: Tovino Thomas in a negative role, First collaboration of Basil, Tovino, and Vineeth Sreenivasan, Directed by debutant Arun Anirudhan, Worldwide release on May 14, 2026, Multi-lingual release including Malayalam, Tamil, Telugu, and Kannada