തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ അന്‍വര്‍ റഷീദും മിഥുന്‍ മാനുവല്‍ തോമസും; അര്‍ജുന്‍ ദാസ് നായകന്‍

ഫഹദ് ഫാസിൽ നായകനായ ട്രാൻസിനു ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അൻവർ റഷീദ്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ രചിക്കുന്നത്. മിഥുൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
അൻവറിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കൈതി എന്ന ചിത്രത്തിലെ അൻപു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അർജുൻ ദാസ് ആണ് നായകൻ. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ പറയുന്നു.
Content Highlights :anwar rasheed tamil debut script by midhun manuel thomas arjun das
Content Highlights: