'നിഷ്‌കളങ്കയും സ്‌നേഹസമ്പന്നയും വിനയാന്വിതയും'; സായ് പല്ലവിയെക്കുറിച്ച് അനുപം ഖേര്‍

#Movie Desk
അനുപം ഖേറും സായ് പല്ലവിയും- അനുപം ഖേര്‍ പങ്കുവെച്ച ചിത്രം, സായ് പല്ലവി | Photo: X/ AnupamPKher, Instagram/ Sai Pallavi
അനുപം ഖേറും സായ് പല്ലവിയും- അനുപം ഖേര്‍ പങ്കുവെച്ച ചിത്രം, സായ് പല്ലവി | Photo: X/ AnupamPKher, Instagram/ Sai Pallavi

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ സായ് പല്ലവിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ അനുപം ഖേര്‍. സായ് പല്ലവിയെ അദ്ദേഹം പ്രശംസകൊണ്ട് ചൊരിഞ്ഞു. നിഷ്‌കളങ്കയും സ്‌നേഹവും മര്യാദയുമുള്ള വ്യക്തിയുമാണ് സായ് പല്ലവിയെന്ന് അനുപം ഖേര്‍ എക്‌സില്‍ കുറിച്ചു. ഇരുവരുമൊപ്പമുള്ള സെല്‍ഫിയും താരം പങ്കുവെച്ചു.

'ഒരു പ്രത്യേക കണ്ടുമുട്ടല്‍. ഗോവ ചലച്ചിത്രമേളയില്‍വെച്ച് സുന്ദരിയായ സായ് പല്ലവിയെ കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. കുറച്ചുനേരം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ അവര്‍ ഒട്ടുംകൃത്രിമമില്ലാത്ത, സ്‌നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നി. അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം. അവരുടെ വരാനിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും എല്ലാവിധ ആശംസകളും. ജയ് ഹോ', അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

സായ് പല്ലവി നായികയായ 'അമരന്‍' ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു 'അമരന്‍'. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള 15 ചിത്രങ്ങളില്‍ ഒന്നാണ് 'അമരന്‍'. അനുപം ഖേര്‍ സംവിധാനംചെയ്ത 'തന്‍വി ദി ഗ്രേറ്റ്' മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlights: Anupam Kher shares joy meeting Sai Pallavi at IFFI, praising her innocence, kindness, and natural grace. A special encounter with a talented actress