അങ്കിത വിനോദും അരുൺ ഉണ്ണിയും പ്രധാനവേഷത്തിലെത്തുന്ന 'മായമ്മ' റിലീസിന് ഒരുങ്ങുന്നു

രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുണർതം ആർട്സിൻ്റെ ബാനറിൽ നിർമ്മിച്ച "മായമ്മ" റിലീസിന് ഒരുങ്ങുന്നു. നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളും ചിത്രം വരച്ചുകാട്ടുന്നു.
ചിത്രത്തിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെപിഎസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം - നവീൻ കെ സാജ്, എഡിറ്റിംഗ് - അനൂപ് എസ്. രാജ്, സംഗീതം - രാജേഷ് വിജയ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പ്രോജക്ട് കോഡിനേറ്റർ & ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.
Content Highlights: ankitha vinod movie mayamma releasing soon