അഞ്ചിൽ ഒരാൾ തസ്കരൻ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ തൊടുപുഴയിൽ ഷൂട്ടിങ് പൂർത്തിയായി. ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നാണ് നിർമാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കട്ടരാമൻ.
തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി.സ്ക്രിപ്റ്റ് കൺസൾട്ടന്റ് പ്രസാദ് പണിക്കർ.ഈ ഫാമിലി എന്റർടൈൻമെന്റ് ചിത്രത്തിൽ രൺജി പണിക്കർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ,തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി,സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, മൻരാജ്, അനുറാം,അംജത് മൂസ,ശ്രവണ, അംബിക, നീന കുറുപ്പ്,സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരോടൊപ്പം സിദ്ധാർഥ് രാജൻ എന്ന പുതുമുഖം നായകനായി അഭിനയിക്കുന്നു.
മണികണ്ഠൻ പി. എസ്. ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പി.കെ ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്.
ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചലഛായാഗ്രാഹണവും നിർവഹിക്കുന്നു. സംഘട്ടനസംവിധാനം വിനോദ് പ്രഭാകർ (സാമ). നൃത്തസംവിധാനം സഹീർ അബ്ബാസ്.പരസ്യകല സത്യൻസ്.വാർത്താ വിതരണം ഏബ്രഹാംലിങ്കൺ.
Content Highlights : Anjil Oral Thaskaran Movie Shooting Completed Directed by Soman Ambat
Content Highlights: