അനിലിന്റെ അവസാന ചിത്രങ്ങള്‍; പങ്കുവച്ച് ജോജു

നടന്‍ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ജോജു നായകനായ പീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
പീസിന്റെ ലൊക്കേഷനില്‍ നിന്നും അനിലിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയായിരുന്നു ജോജു. തൊടുപുഴയിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.
ഷൂട്ടിങ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തൊട്ടടുത്തുള്ള തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടാണ് അനിലിന്റെ അന്ത്യം സംഭവിക്കുന്നത്. 10 മിനിറ്റുകള്‍ക്കകം അനിലിനെ കരയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Posted by Joju George on Saturday, 26 December 2020
Content Highlights: Anil Nedumnagad last Photos shares by actor joju george peace movie
Content Highlights: