പെട്ടെന്ന് കരയ്‌ക്കെത്തിച്ചു... പക്ഷേ....

ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച ചലച്ചിത്രനടൻ അനിൽ പി. നെടുമങ്ങാടിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന സഹപ്രവർത്തകർ
ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച ചലച്ചിത്രനടൻ അനിൽ പി. നെടുമങ്ങാടിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന സഹപ്രവർത്തകർ

തൊടുപുഴ: വൈകീട്ട് പള്ളിയില്‍ പോകാന്‍ ഇറങ്ങിയപ്പോഴാണ് ആരോ മലങ്കര ജലാശയത്തില്‍ മുങ്ങിപ്പോയ കാര്യം ഷിനാജ് അറിയുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ബൈക്കെടുത്ത് പായിച്ചു. ഒന്നര മിനിട്ട് കൊണ്ട് കടവിലെത്തി. കരയില്‍നിന്ന് 15 അടി ദൂരത്തുനിന്ന് ആളെയും കണ്ടെത്തി.

മുങ്ങിമരിച്ച സിനിമാതാരം അനില്‍ നെടുമങ്ങാടിനെ മലങ്കര ജലാശയത്തിന്റെ അടിത്തട്ടില്‍നിന്ന് കരയ്ക്ക് എത്തിച്ചത് സമീപവാസിയായ പാറയ്ക്കല്‍ ഷിനാജാണ് (പി.എ.ഷിഹാബുദ്ദീന്‍). ഒന്ന് ചാടി ഊളിയിട്ടപ്പോള്‍ തന്നെ അടിത്തട്ടില്‍ കമഴ്ന്ന് കിടക്കുന്ന അനിലിനെ ഷിനാജ് കണ്ടിരുന്നു.

കാലിലാണ് പിടിത്തം കിട്ടിയത്. വളരെവേഗത്തില്‍ കരയില്‍ എത്തിച്ചു. കരയിലുള്ളവര്‍ എല്ലാംചേര്‍ന്ന് ഒട്ടും താമസിക്കാതെ അനിലിന്റെ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഷിനാജിനുണ്ട്.

Content Highlights: Anil Nedumangad actor 

Content Highlights: