അനിഖയും മെല്വിനും പ്രധാനവേഷത്തിലെത്തിയ 'ഓ മൈ ഡാർലിങ്'; ആമസോൺ പ്രൈമിൽ ചിത്രം ട്രെൻഡിങ് ലിസ്റ്റില്

ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറ്റം കുറിച്ച 'ഓ മൈ ഡാര്ലിങ്' എന്ന ചിത്രം ആമസോൺ പ്രൈമിൽ പുറത്തിറങ്ങി. ചിത്രം ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റില് ഇടം നേടിയിരിക്കുകയാണ്. ആല്ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില് മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിനീഷ് കെ. ജോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. മെല്വിന് ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന് ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്സാര് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്ക്ക് സംഗീത പകരുന്നത് ഷാന് റഹ്മാനാണ്. ലിജോ പോള് എഡിറ്റിങ്ങും എം. ബാവ ആര്ട്ടും നിര്വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്.
ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ & ജോ, ഇൻസ്റ്റാഗ്രാമിലെ ft guys പേജിലൂടെ പ്രസിദ്ധനായ മെൽവിൻ ജി. ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു റൊമാൻ്റിക് കോമഡി എന്റെർടെയിനറാണ്. ജിനീഷ് കെ. ജോയ് ആണ് തിരക്കഥ.
ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്, മ്യൂസിക്- ഷാന് റഹ്മാന്, ക്യാമറ- അന്സാര് ഷാ, എഡിറ്റിങ്- ലിജോ പോള്, പ്രൊഡക്ഷന് കണ്ട്രോളര്- ഷിബു ജി. സുശീലന്, ആര്ട്ട്- അനീഷ് ഗോപാല്, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാര്, പി.ആര്.ഒ.- ആതിര ദില്ജിത്, ഡിജിറ്റല് മാര്ക്കറ്റിങ്- അനൂപ് സുന്ദരന്, ഡിസൈന് കണ്സള്ട്ടന്റ്സ്- പോപ്കോണ്, പോസ്റ്റര് ഡിസൈന്- യെല്ലോ ടൂത്ത്സ്, സ്റ്റില്സ്- ബിജിത് ധര്മ്മടം.
Content Highlights: anikha melvin in oh my darling movie ott amazon release