'കാന്താര: ചാപ്റ്റര്‍ 1'-ന് ശേഷം സംഗീതത്തിന്റെ അജനീഷ് മാജിക് ആദ്യമായി മലയാളത്തില്‍; 'അനന്തന്‍ കാട്' ഉടന്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് 'അനന്തന്‍ കാട്'. 'കാന്താര' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ച അജനീഷ് ലോക്‌നാഥ് മലയാളത്തില്‍ ആദ്യമായി സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അനന്തന്‍ കാടി'നുണ്ട്. 'കാന്താര' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടീമിനും ചിത്രത്തിന് സംഗീതം ഒരുക്കിയ അജനീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ 'അനന്തന്‍ കാടി'ന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആര്യ നായക വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലും ദിലീപും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജൂണ്‍ ഒമ്പതിന് റിലീസ് ചെയ്ത ടീസറും ട്രെന്‍ഡിങ് ആയിരുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ മുരളി ഗോപിയാണ്. ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

സംഗീതം: ബി. അജനീഷ് ലോക്‌നാഥ്, എഡിറ്റര്‍: രോഹിത് വി.എസ്. വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, ഛായാഗ്രഹണം: എസ്. യുവ, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ്. മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വിബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം.ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്.

Content Highlights: Kantara`s music director Ajaneesh Loknath debuts in Malayalam with Murali Gopi`s political thriller `Ananthan Kaadu`. Watch the star-studded cast