അമല പോൾ പ്രധാന വേഷത്തിൽ; എം. പത്മകുമാർ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു

#Movies Desk
ചിത്രത്തിന്റെ പൂജാച്ചടങ്ങിൽനിന്ന്
ചിത്രത്തിന്റെ പൂജാച്ചടങ്ങിൽനിന്ന്

'വർഗ്ഗം', 'വാസ്തവം', 'ശിക്കാർ', 'ജോസഫ്' തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം. പത്മകുമാർ 'ഉയിർ' എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാചടങ്ങുകൾ വെള്ളിയാഴ്ച നടന്നു. അമല പോളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. രാജ്സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമിക്കുന്നത്.

നിർമാതാവ് രമേഷ് ഗോപിനാഥന്റെ അമ്മ ഉഷ ശ്രീധരൻ, ഭാര്യ ശ്രിഷ രമേഷ്, മക്കൾ നന്ദിത, അഭിനവ്, സഹോദരിമാർ റീജ, രാജി എന്നിവർ ചേർന്ന് ദദ്രദീപം കൊളുത്തി. പുതുച്ചേരി മുൻമന്ത്രി ഇ. വത്സരാജ്, സുധാകരൻ, മമ്പറം ദിവാകരൻ, കലാസംഘം ഹംസ, ഖാദർ ഹസൻ, റാസ സലിം, സുജൻ, രജിലാൽ, ജിത്തു എന്നിവരും ദദ്രദീപം തെളിയിച്ചു. മാഹി എം.എൽ.എ. അശോക് കുമാർ ക്ലാപ്പടിച്ചു. ലിബർട്ടി ബഷീർ സ്വിച്ച് ഓൺ നിർവഹിച്ചു.

അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവരടങ്ങുന്ന വൻതാരനിര അണിനിരക്കുന്നുണ്ട്. എം.പി. സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷംനാസ് എം. അഷ്റഫ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. നന്ദഗോപൻ, കെ.കെ. നിഷാദ് എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഹരിനാരായണൻ, മുത്തു, വിവേക് മുഴക്കുന്ന് എന്നിവർ വരികളെഴുതുന്നു.

എഡിറ്റർ: സൂരജ് ഇ.എസ്, ആർട്ട്: സാബുറാം, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: രതീഷ് അമ്പാടി, വസ്ത്രലങ്കാരം: സമീറ സനീഷ്, നൃത്തസംവിധാനം: ദിനേഷ് കുമാർ, അനു വിശ്വനാഥ്, സ്റ്റണ്ട്‌സ്: പി.സി. സ്റ്റണ്ട്‌സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ, അസോസിയേറ്റ് ഡയറക്ടർമാർ: ആകാശ് എം, സാജി മൂണ്ടൂർ, രാഹുൽ കൃഷ്ണൻ വി, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഷ്റഫ് പഞ്ഞാര, ഫിനാൻസ് കൺട്രോളർ: അനിൽ കുമാർ മാങ്കാവ്, ഫിനാൻസ് മാനേജർമാർ: ബിജു പാറയ്ക്കൽ, എം.കെ. ദിലീപ് കുമാർ, ആദിത്യൻ സി, സ്റ്റിൽസ്: സിബി, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയൻമെന്റ്.

Content Highlights: Director M. Padmakumar's new movie featuring Amala Paul in the lead role officially launched with a pooja ceremony. Produced by Ramesh Gopinathan under the banner of Rajsagar Films, with a script written by M.P. Suneesh Kumar. The film features an ensemble cast including Vijay Babu, Indrans, Irshad, Kottayam Nazeer, Binu Pappu, and Rony David Raj. Ajay David Kachappilly serves as the cinematographer, with music composed by Nandagopan and K.K. Nishad. Key dignitaries and film personalities attended the switch-on and lighting ceremony.