അല്ലു അർജുന്റെ ഹാപ്പി റി റിലീസിന്, വരുന്നത് 4K അൾട്ര ഇംപാക്റ്റ് ഫോർമാറ്റിൽ

#മൂവി ഡെസ്ക്
ഹാപ്പി എന്ന ചിത്രത്തിൽ അല്ലു അർജുൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ഹാപ്പി എന്ന ചിത്രത്തിൽ അല്ലു അർജുൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്

Content Highlights: Long before the pan-Indian phenomenon of Pushpa, Tollywood superstar Allu Arjun commanded a massive, unprecedented fanbase in Kerala. Now, looking to recreate that vintage magic, one of the actor's most beloved early career blockbusters, Happy, is officially heading back to the big screen.