ആലിയ ഭട്ട് ചിത്രം 'ഡാർലിംഗ്സി'ന് തുടക്കം; ചർച്ചയിൽ പങ്കെടുത്ത് റോഷൻ മാത്യുവും

Roshan, alia
Roshan, alia

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ 'ഡാര്‍ലിംഗ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ആലിയ ഭട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രം അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 

ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരധ്വാജ് ആണ് സം​ഗീതം. 

കോബ്ര, കൊത്ത്, കുരുതി, ചതുരം, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് റോഷന്റേതായി  അണിയറയിൽ ഒരുങ്ങുന്നത്. രാം ചരൺ,ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ആർആർആർ,  ഗം​ഗുഭായ് കത്യാവാഡി, ബ്രഹ്മാസ്ത്ര തുടങ്ങിയവയാണ് ആലിയയുടെ മറ്റ് ചിത്രങ്ങൾ.

content highlights : Alia Bhatt Roshan mathew Shefali sha movie darlings shooting started

Content Highlights: